02:09am 06 November 2026
NEWS
നടന്‍ സെയഫ് അലി ഖാന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ വിരലടയാളങ്ങളിൽ താരത്തെ ആക്രമിച്ച പ്രതിയുടേതില്ല

26/01/2025  12:46 PM IST
nila
 നടന്‍ സെയഫ് അലി ഖാന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ വിരലടയാളങ്ങളിൽ താരത്തെ ആക്രമിച്ച പ്രതിയുടേതില്ല

മുംബൈ:  നടൻ സെയഫ് അലി ഖാന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ വിരലടയാളങ്ങളിൽ താരത്തെ ആക്രമിച്ച പ്രതിയുടേതില്ലെന്ന് റിപ്പോർട്ട്.  19 വിരലടയാളങ്ങളാണ് താരത്തിന്റെ വീട്ടിൽ നിന്നും ഫോറൻസിക് വിദ​ഗ്ധർ കണ്ടെത്തിയത്. എന്നാൽ, ഇവയിൽ ഒന്നുപോലും പ്രതി ഷരീഫുൽ ഇസ്ലാമിന്റേതല്ലെന്നാണ് പരിശോധനാ ഫലം. ഇതോടെ അന്വേഷണം കൂടുതൽ പ്രതിസന്ധിയിലായി. 

സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലുള്ള ഫിംഗർപ്രിന്റെ ബ്യൂറോയിലാണ് വിരലടയാളങ്ങൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയത്. കമ്പ്യൂട്ടർ സഹായത്തോടെയുള്ള പരിശോധനയിലാണ് ഇവ ഷരീഫുൾ ഇസ്ലാമിന്റേതല്ലെന്ന് കണ്ടെത്തിയത്. ഇക്കാര്യം അന്വേഷണ സംഘത്തെ അറിയിച്ചതായും അവർ തുടർ പരിശോധനകൾക്കായി കൂടുതൽ വിരലടയാളങ്ങൾ അയച്ചുതന്നതായും സി.ഐ.ഡി വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. നടനെ ആക്രമിച്ച ബംഗ്ലാദേശ് പൗരൻ ഷരീഫുൾ ഇസ്ലാമിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ഒന്നിലധികം ആളുകൾ ഉൾപ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതായി പോലീസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഷരീഫുൾ ഇസ്ലാമിന്റെ റിമാൻഡ് ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് പോലീസ് ഇക്കാര്യം പറഞ്ഞത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img